ചെന്നൈ: തമിഴ്‌നാട്ടില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 54,449 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,115 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും 41 പേര്‍ മരിച്ചതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇതോടെ തമിഴ്‌നാട്ടിലെ ആകെ കോവിഡ് മരണം 666 ആയി ഉയര്‍ന്നു.
23,509 പേരാണ് നിലവില്‍ തമിഴ്‌നാട്ടില്‍ ചികിത്സയിലുള്ളത്. 30271 പേര്‍ രോഗമുക്തരായി ആശുപത്രിവിട്ടു. 1630 പേര്‍ ഇന്ന് മാത്രം രോഗമുക്തരായി. രോഗബാധിതരെ കണ്ടെത്താന്‍ സംസ്ഥാനത്ത് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 28000ത്തോളം പേരുടെ സാംപിള്‍ പരിശോധിച്ചു