കൊച്ചി: ബാങ്ക് ഉപഭോക്താക്കള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ ലഭ്യമാക്കാനായി ആര്‍ബിഎല്‍ ബാങ്കും ഐസിഐസിഐപ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സും ബാങ്കഷ്വറന്‍സ് പങ്കാളിത്തത്തിനു തുടക്കം കുറിച്ചു.

28 സംസ്ഥാനങ്ങളിലായുള്ള  ആര്‍ബിഎല്‍ ബാങ്കിന്റെ 398 ശാഖകളിലൂടെ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്പദ്ധതികള്‍ ലഭിക്കുവാന്‍ ഇതു വഴിയൊരുക്കും. ഐസിഐസിഐ പ്രുഡന്‍ഷ്യലിന്റെ വിതരണ ശൃംഖല വിപുലമാക്കാന്‍ ഇതുവഴിയൊരുക്കുകയും ചെയ്യും.

ഇരു സ്ഥാപനങ്ങള്‍ക്കും മൂല്യം നല്‍കുന്നതാണ് ഈ സഹകരണമെന്ന് ആര്‍ബിഎല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായവിശ്വവീര്‍ അഹൂജ പറഞ്ഞു.

ഉപഭോക്തൃ സൗഹൃദവും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതുമായ സേവനങ്ങളാവും ഇതിലൂടെ ലഭിക്കുകയെന്ന്ഐസിഐസിഐ പ്രുഡന്‍ഷ്യല്‍  ലൈഫ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ എന്‍ എസ് കണ്ണന്‍ ചൂണ്ടിക്കാട്ടി.