കൊച്ചി: നടിയും നിര്‍മ്മാതാവുമായ സാന്ദ്രാ തോമസിന്റെ ആരോഗ്യ നില തൃപ്തികരം. സാന്ദ്ര അപകട നില തരണം ചെയ്തു. സഹോദരി സ്‌നേഹയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും സ്‌നേഹ പറഞ്ഞു.

സാന്ദ്രയെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റിയെന്നും സ്‌നേഹ വ്യക്തമാക്കി. ഡെങ്കിപ്പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് സാന്ദ്രയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.

പനി കൂടി രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് ഏതാനും ദിവസം മുന്‍പാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് താരത്തിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. അഞ്ചു ദിവസത്തോളം ഐസിയുവില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു സാന്ദ്ര.