തിരുവനന്തപുരം > ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെയുള്ള സ്ത്രീവിരുദ്ധ പരാമര്ശങ്ങളില്‍ ഉറച്ച്‌ നില്ക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. തന്റെ പ്രസ്താവനയില് ഉറച്ചുനില്ക്കുന്നുവെന്നും അത് തിരുത്തില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ആരോഗ്യമന്ത്രി കെ കെ ശൈലജ നിപാ രാജകുമാരി, കോവിഡ് റാണി പദവികള്‍ക്കായി നടക്കുകയാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരിഹാസം .നിപാ കാലത്ത് ഗസ്റ്റ് ആര്‍ടിസ്റ്റിനെ പോലെയാണ് ആരോഗ്യമന്ത്രി കോഴിക്കോട് വന്നുപോയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രവാസികളെ കേന്ദ്ര കേരള സര്‍ക്കാരുകള്‍ അവഗണിക്കുയാണെന്ന് ആരോപിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തുന്ന ഉപവാസം സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി.