ന്യൂഡല്‍ഹി : നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിന് സുഖം പ്രാപിച്ചു വരുന്നതായി റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായ താരത്തിന്റെ ആശുപത്രിയില്‍ നിന്നുള്ള ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദിയിറിച്ച താരം സുഖം പ്രാപിക്കുകയാണെന്ന് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് നെഞ്ച് വേദനയെ തുടര്‍ന്ന് കപിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. ഉടന്‍ തന്നെ അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്കു വിധേയനാക്കുകയും ചെയ്തിരുന്നു.
കപില്‍ ദേവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന് വീട്ടിലേക്ക് മടങ്ങാനാകുമെന്നും അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.