ആന്ധ്രാപ്രദേശില്‍ ട്യൂഷന്‍ അധ്യാപികയില്‍ നിന്ന് 14 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഒരേ സ്ഥലത്ത് ട്യൂഷന്‍ക്ലാസില്‍ പങ്കെടുത്തവരാണ് ഈ 14 കുട്ടികളും. കുട്ടികളില്‍ ചിലരുടെ മാതാപിതാക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ക്ലാസ് നടത്തിയതിന്റെ പേരില്‍ അധ്യാപക ദമ്പതികള്‍ക്കെതിരെ നടപടി സ്വീരിച്ചതായി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. നരസരപേട്ടിലെ ജൂനിയര്‍ കോളേജ് അധ്യാപകനാണ് ട്യൂഷന്‍ നടത്തിയിരുന്നത്. ഗര്‍ഭിണിയായിരുന്ന ഇയാളുടെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് പ്രോട്ടോക്കള്‍ ലംഘിച്ച് മനപൂര്‍വ്വം ക്ലാസ് നടത്തിയതിന് അധ്യാപകനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.