ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഒറ്റദിവസം വാക്സിന്‍ നല്‍കിയത് 13 ലക്ഷത്തിലേറെ പേര്‍ക്ക് ഇതോടെ ഒരുദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ സംസ്ഥാനമായി ആന്ധ്രാപ്രദേശ് മാറിയിരിക്കുകയാണ്.

ഞായറാഴ്ച വൈകീട്ട് ഏഴ് വരെയുള്ള കണക്കുപ്രകാരം 13 ലക്ഷത്തിലേറെ പേര്‍ക്ക് സംസ്ഥാനത്ത് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്. ആന്ധ്രാപ്രദേശില്‍ ഇതിനോടകം ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം ഞായറാഴ്ച ഒരുകോടി പിന്നിടുകയും ചെയ്തു.

ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, കൃഷ്ണ, വിശാഖപട്ടണം എന്നീ ജില്ലകളാണ് വാക്‌സിനേഷനില്‍ മുന്നിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആന്ധ്രയില്‍ 5646 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്.