ആന്ധ്രാപ്രദേശില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 10,000ലധികം കോവിഡ് കേസുകള്‍ ആണ്.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആന്ധ്രാപ്രദേശിലെ കോവിഡ് ബാധിതരുടെ എണ്ണം 4,55,531 ആയി ഉയര്‍ന്നു. 72 പേര്‍ കൂടി രോഗബാധയെ തുടര്‍ന്ന് മരിച്ചതോടെ മരണസംഖ്യ 4125 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് 3,48,330 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 8,454 പേരാണ് രോഗമുക്തി നേടിയത്. രോഗം ബാധിക്കുന്നവര്‍ക്ക് സമാനമായി രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നത് ആശ്വാസം നല്‍കുന്നുണ്ട്.

നിലവില്‍ ഒരു ലക്ഷത്തിലധികം പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.1,03,076 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.