വയനാട്: ആദിവാസികള്‍ കൊവിഡ് വ്യാപനത്തിന്റെ ഫലമായി നേരിടുന്ന പ്രശ്നങ്ങളറിയാന്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ വിവിധ ആദിവാസി കോളനികളില്‍ നേരിട്ടെത്തി ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ. ആദിവാസികള്‍ നേരിടുന്ന ദുരിതങ്ങളെക്കുറിച്ച് എം.എല്‍.എ ചോദിച്ചറിഞ്ഞു. വിഷയങ്ങള്‍ക്ക് എത്രയും വേഗം പരിഗണന നല്‍കുമെന്ന് എം.എല്‍.എ ഉറപ്പുനല്‍കി.
പുതിയിടം കോളനിയില്‍ ഭവനരഹിതരായവരുടെ അപേക്ഷകളാണ് കൂടുതലായും എം.എല്‍.എയുടെ മുന്‍പിലെത്തിയത്. തൊഴിലുറപ്പ് വേതനം ലഭിക്കാതെ കഷ്ടപ്പെടുന്ന അവസ്ഥയും അവര്‍ വിവരിച്ചു. എം.എല്‍.എ യോടൊപ്പം വാര്‍ഡ് അംഗം ജോഷി ചാരുവേലില്‍, മുന്‍ അംഗങ്ങളായ പി. എന്‍. ശിവന്, വി.എം. പൗലോസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബാബു പ്രസാദ് എന്നിവരും സന്ദര്‍ശനത്തിനുണ്ടായിരുന്നു.



