അഗർത്തല: അയോധ്യയിലെ രാമക്ഷേത്രം 2024 ജനുവരി ഒന്നിന് തുറക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ത്രിപുരയിലെ ബിജെപി പൊതുയോഗ വേദിയിലാണ് ഷാ ഈ പ്രഖ്യാപനം നടത്തിയത്.
കോൺഗ്രസും സിപിഎമ്മും രാമക്ഷേത്രനിർമാണം തടയാൻ ശ്രമിച്ചെന്ന ആരോപണം ഉന്നയിച്ച ശേഷമാണ് ഷാ ഈ പ്രഖ്യാപനം നടത്തിയത്.
“രാമക്ഷേത്രത്തിന്റെ നിർമാണം തടയാൻ കോൺഗ്രസ് കോടതികളെ സമീപിച്ചു. സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി വന്നതോടെ മോദിജി ക്ഷേത്രനിർമാണം ആരംഭിച്ചു. രാഹുൽ ബാബാ, ശ്രദ്ധിച്ച് കേൾക്കുക; രാമക്ഷേത്രം 2024 ജനുവരി ഒന്നിന് തുറന്ന് കൊടുക്കും’- ഷാ വ്യക്തമാക്കി.