വാഷിംഗ്ടണ്‍ ഡിസി അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. ഇതുവരെ 18,16,820 പേര്‍ക്കാണ് രോഗം ബാധിച്ചത്. മരിച്ചവരുടെ എണ്ണം 1,05,557 ആയി. 5,35,238 പേരാണ് രാജ്യത്ത് ഇതുവരെ രോഗത്തെ അതിജീവിച്ചത്.
വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം ഇനിപറയുംവിധമാണ്. ന്യൂയോര്‍ക്ക്-3,78,951, ന്യൂജഴ്സി-1,60,916, ഇല്ലിനോയിസ്-1,18,917 , കാലിഫോര്‍ണിയ-1,09,883, മസാച്യുസെറ്റ്സ്- 96,301, പെന്‍സില്‍വേനിയ-75,794, ടെക്സസ്-63,416, മിഷിഗണ്‍-56,884, ഫ്ളോറിഡ-55,424, മെരിലാന്‍ഡ്-52,015, ജോര്‍ജിയ-46,331, വിര്‍ജീനിയ- 43,611, കണക്ടികട്-42,022, ലൂസിയാന-39,581, ഒഹിയോ-35,040.
മേല്പറഞ്ഞ സ്ഥലങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവര്‍ ന്യൂയോര്‍ക്ക്-29,829, ന്യൂജഴ്സി-11,637, ഇല്ലിനോയിസ്-5,330, കാലിഫോര്‍ണിയ-4,213, മസാച്യുസെറ്റ്സ്- 6,768, പെന്‍സില്‍വേനിയ-5,560, ടെക്സസ്-1,679, മിഷിഗണ്‍-5,463, ഫ്ളോറിഡ-2,447, മെരിലാന്‍ഡ്-2,509, ജോര്‍ജിയ- 2,004, കണക്ടികട്-3,912, വിര്‍ജീനിയ-1,370, ലൂസിയാന-2,785, ഒഹിയോ-2,150.