വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 15,27,664 ആ​യി. 90,978 പേ​രാ​ണ് രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​തു​വ​രെ 3,46,389 പേ​രാ​ണ് രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്. 2,70,099 രോ​ഗി​ക​ള്‍ ഇ​പ്പോ​ഴും ചി​കി​ത്സ തു​ട​രു​ന്നു​വെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 865 മ​ര​ണ​മാ​ണ് അ​മേ​രി​ക്ക​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തേ സ​മ​യ​ത്തി​നി​ടെ രോ​ഗം ബാ​ധി​ച്ച​ത് 1,748 പേ​ര്‍​ക്ക്. ന്യൂ​യോ​ര്‍​ക്ക് -191 , മ​സാ​ച്യു​സെ​റ്റ്സ്-92, മി​ഷി​ഗ​ണ്‍- 133, ന്യൂ​ജേ​ഴ്സി- 106, കാ​ലി​ഫോ​ര്‍​ണി​യ – 81, ഇ​ല്ലി​നോ​യി​സ്- 48 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ​യും രോ​ഗ​ബാ​ധ ഉ​ള്ള​വ​രു​ടെ​യും എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്, ന്യൂ​യോ​ര്‍​ക്കി​ല്‍ ആ​കെ മ​ര​ണം 28,325 ആ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,59,847. ന്യൂ​ജേ​ഴ്സി​യി​ല്‍ മ​ര​ണം 10,366. രോ​ഗം ബാ​ധി​ച്ച​വ​ര്‍ 1,48,197. മ​സാ​ച്യൂ​സെ​റ്റ്സി​ല്‍ മ​ര​ണം 5,797. രോ​ഗം ബാ​ധി​ച്ച​വ​ര്‍ 86,010. ഇ​ല്ലി​നോ​യി​യി​ല്‍ മ​ര​ണം 4,177. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍ 94,191.

കാ​ലി​ഫോ​ണി​യ​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍ 80,265. മ​ര​ണം 3,289. പെ​ന്‍​സി​ല്‍​വാ​നി​യ​യി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 65,816 ആ​യി ഉ​യ​ര്‍​ന്നു. 4,503 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. മി​ഷി​ഗ​ണി​ല്‍ മ​ര​ണം 4,891. രോ​ഗം ബാ​ധി​ച്ച​വ​ര്‍ 51,142. ഫ്ളോ​റി​ഡ​യി​ല്‍ ആ​കെ രോ​ഗ​ബാ​ധി​ത​ര്‍ 45,588. മ​ര​ണം 1,973. ടെ​ക്സ​സി​ല്‍ രോ​ഗ​ബാ​ധി​ത​ര്‍ 48,677. മ​ര​ണം 1,360. ക​ണ​ക്ടി​ക്ക​ട്ടി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​ര്‍ 37,419. മ​ര​ണം 3,408.

ജോ​ര്‍​ജി​യ​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍ 37,701. മ​ര​ണം 1,609. മെ​രി​ലാ​ന്‍​ഡി​ല്‍ രോ​ഗം​ബാ​ധി​ച്ച​വ​ര്‍ 38,804. മ​ര​ണം 1,992. ലൂ​യി​സി​യാ​ന​യി​ല്‍ ഇ​തു​വ​രെ 34,432 പേ​ര്‍​ക്ക് രോ​ഗം ക​ണ്ടെ​ത്തി. 2,491 പേ​ര്‍ മ​രി​ച്ചു.