വാഷിംഗ്ടണ്‍ ഡിസി : അമേരിക്കയില്‍ കോവിഡ് ആശങ്ക ഉയരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 199,127 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 15,792,473 ആയി വര്‍ധിച്ചു.
ഇതേസമയത്ത് 2,940 പേര് കൂടി മരിച്ചതോടെ 296,363 എന്നതിലേക്ക് രാജ്യത്തെ മരണ സംഖ്യയും ഉയര്‍ന്നു. 9,197,987 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 6,298,123 പേര് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. 212,873,369 പേര്‍ക്കാണ് അമേരിക്കയിലിതുവരെ കോവിഡ് പരിശോധന നടത്തിയത്.