അമേരിക്കയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ 173,861 പേര്‍ക്കാണ് പുതിയതായി കോവിഡ് ബാധിച്ചത് . ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 15,159,529 ആയി ഉയര്‍ന്നു.ടെക്സസ്, കലിഫോര്‍ണിയ, ഫ്ളോറിഡ, ഇല്ലിനോയിസ്, ന്യൂയോര്‍ക്ക്, ജോര്‍ജിയ, ഒഹിയോ, മിഷിഗണ്‍, പെന്‍സില്‍വേനിയ, വിസ്കോസിന് എന്നീ 10 സംസ്ഥാനങ്ങളിലാണ് കോവിഡ് ബാധിതര്‍ കൂടുതലുള്ളത്.
പുതിയതായി 1,076 പേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള് 288,906 ആയി ഉയരുകയും ചെയ്തു.8,855,593 പേരാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തി നേടിയത്. 6,015,030 പേര്‍കൂടി രോഗം ബാധിച്ച് നിലവില്‍ ചികിത്സയിലുണ്ട്. രാജ്യത്ത് ഇതുവരെ 207,456,975 പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്.