വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നു. അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 21 ലക്ഷവും കടന്ന് മുന്നോട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ 21,16,922 പേരാണ് രാജ്യത്ത് ഇപ്പോള്‍ രോഗബാധിതരായുള്ളത്. മരിച്ചവരുടെ എണ്ണം 1,16,825 ആയി. 8,41,934 പേരാണ് രാജ്യത്ത് ഇതുവരെ രോഗത്തെ അതിജീവിച്ചത്.
വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം ഇനിപറയുംവിധമാണ്. ന്യൂയോര്‍ക്ക്-4,02,914, ന്യൂജഴ്സി-1,68,846, ഇല്ലിനോയിസ്-1,31,198, കാലിഫോര്‍ണിയ-1,47,132, മസാച്യുസെറ്റ്സ്-1,05,059, പെന്‍സില്‍വേനിയ-82,582, ടെക്സസ്-85,641, മിഷിഗണ്‍-65,672, ഫ്ളോറിഡ-70,971, മെരിലാന്‍ഡ്-60,613, ജോര്‍ജിയ-55,783, കണക്ടികട്-44,689, വിര്‍ജീനിയ-53,211, ലൂസിയാന-44,995, ഒഹിയോ-40,480.