വാ​ഷിം​ഗ്ട​ണ്‍ ഡി​സി : അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 80 ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്നു . നി​ല​വി​ല്‍ ല​ഭ്യ​മാ​കു​ന്ന ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 7,944,862 പേ​ര്‍​ക്ക് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധ​യു​ണ്ടെ​ന്നാ​ണ് റിപ്പോര്‍ട്ട് . വേ​ള്‍​ഡോ മീ​റ്റ​റും ജോ​ണ്‍​സ്ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും പു​റ​ത്തു വി​ട്ട ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്.

രാ​ജ്യ​ത്ത് 219,281 പേ​ര്‍ രോ​ഗം ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യെ​ന്നും 5,085,449 പേര്‍​ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും ക​ണ​ക്കു​ക​ള്‍ പറയുന്നു . ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 50,233 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് രോ​ഗം സ്ഥിരീകരിച്ചത് . 634 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു .

ക​ലി​ഫോ​ര്‍​ണി​യ, ടെ​ക്സ​സ്, ഫ്ളോ​റി​ഡ, ന്യൂ​യോ​ര്‍​ക്ക്, ജോ​ര്‍​ജി​യ, ഇ​ല്ലി​നോ​യി​സ്, നോ​ര്‍​ത്ത്ക​രോ​ലി​ന, അ​രി​സോ​ണ, ന്യൂ​ജ​ഴ്സി, ടെ​ന്നി​സി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് അ​മേ​രി​ക്ക​യി​ല്‍ രോ​ഗ​ബാ​ധ​യി​ല്‍ മു​ന്നി​ട്ട് നി​ല്‍​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ന്യൂ​യോ​ര്‍​ക്കാ​ണ് കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍. 33,377 പേ​രാ​ണ് ഇ​വി​ടെ വൈ​റ​സ് ബാ​ധി​ച്ച്‌ മ​ര​ണ​മ​ട​ഞ്ഞ​ത്.

ടെ​ക്സ​സ്, ക​ലി​ഫോ​ര്‍​ണി​യ, ഫ്ളോ​റി​ഡ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് മ​ര​ണ നി​ര​ക്കി​ല്‍ ന്യൂ​യോ​ര്‍​ക്കി​ന് പി​ന്നി​ലു​ള്ള​ത്. എ​ന്നാ​ല്‍, 24 മ​ണി​ക്കൂ​റി​നി​ടെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ ക​ലി​ഫോ​ര്‍​ണി​യ, ടെ​ക്സ​സ്, ജോ​ര്‍​ജി​യ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് മു​ന്നി​ലു​ള്ള​ത്.