അമേരിക്കന്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ക്യാമ്പെയ്നുകളില്‍ കൂടുതല്‍ സജീവമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്.കമലയുമൊന്നുള്ള ആദ്യ തെരഞ്ഞെടുപ്പ് കാംന്പെയ്നും ബൈഡന് സംഘടിപ്പിച്ചു കഴിഞ്ഞു. തെരഞ്ഞടുക്കപ്പെട്ട ആളുകള്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചും മറ്റുള്ളവരെ ഓണ്‍ലൈനായി അഭിസംബോധന ചെയ്തുമായിരുന്നു പരിപാടി.
“നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് അമേരിക്കയ്ക്ക് അതിനിര്‍ണായകമാണ്. ശരിയുടെ പക്ഷത്ത് നില്ക്കുന്ന ആളെ തെരഞ്ഞെടുക്കാന്‍ അമേരിക്കന്‍ ജനതയ്ക്കാകണമെന്നും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.