ഗുവാഹത്തി: അസമിലെ തേയില തോട്ടങ്ങളിലെ തൊഴിലാളികള്‍ക്കിടയില്‍ കോവിഡ് വ്യാപനമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 229 തേയില തോട്ടങ്ങളിലായി 1851 കോവിഡ് പോസിറ്റീവ് കേസുകളുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അസമില്‍ മെയ് 16 മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. അതുകൊണ്ടുതന്നെ കോവിഡിന്റെ രണ്ടാം തരംഗം തേയില തോട്ടങ്ങളെ ബാധിച്ചിരുന്നില്ല.
അസമില്‍ ആകെ 850 ഓളം പ്രധാന തേയില തോട്ടങ്ങളാണ് ഉള്ളത്. ഇതിനകം തന്നെ 214 ഫാക്ടറികള്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കോവിഡ് കെയര്‍ സെന്ററുകളായി മാറ്റിയിട്ടുണ്ട്. സംസ്ഥാനത്ത് അയ്യായിരത്തിനടുത്ത് കോവിഡ് രോഗികളാണ് നിലവിലുള്ളത്.



