ഓണ്‍ലൈന്‍ പഠനരീതി പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഒട്ടേറെ കുഞ്ഞുങ്ങള്‍ ഇപ്പോഴും അവശ്യ സാങ്കേതിക സൗകര്യങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. അത്തരത്തില്‍ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് മലയാളത്തിലെ നടീനടന്മാര്‍. ടൊവിനോ തോമസ് സഹായവുമായി എത്തിയ വിവരം എംപി ടി.എന്‍ പ്രതാപനാണ് വിവരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

“മലയാളത്തിന്റെ പ്രിയ നടന്‍ ടോവിനോ പിന്നോക്കം നില്‍ക്കുന്ന ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്കുള്ള പഠന സാമഗ്രികളുടെ വിതരണത്തിലേക്ക് 10 ടാബ്‌ലറ്റുകള്‍ അല്ലെങ്കില്‍ ടീവി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. നന്ദി ടോവിനോ… ഞങ്ങളൊട് ചേര്‍ന്ന് നിന്നതിന്… മലയാളിയുടെ മനസ്സറിഞ്ഞതിന്..”

ടിഎന്‍ പ്രതാപന്റെ ഫേസ്ബുക് കുറിപ്പില്‍ പറയുന്നു. അതിനുപിന്നാലെ ബിജുമേനോനും സംയുക്താവര്‍മ്മയും ഈ പിന്തുണയുമായി എത്തിയകാര്യം ടിഎന്‍ പ്രതാപന്‍ എംപി ഫേസ്ബുക്കില്‍ കുറിച്ചു.

.ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത പട്ടിക വര്‍ഗ്ഗ സങ്കേതങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കുവാന്‍ തയ്യാറാക്കിയിരിക്കുന്ന “അതിജീവനം എം.പീസ്സ് എഡ്യുകെയര്‍ ” പദ്ധതിയിലേക്ക് മലയാളത്തിന്റെ താരദമ്ബതികളായ ബിജു മേനോനും സംയുക്ത വര്‍മ്മയും പങ്കാളികളാകുമെന്നു സ്നേഹപൂര്‍വ്വം അറിയിച്ചിട്ടുണ്ട്. എന്റെ പ്രിയ സുഹൃത്തുക്കള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.

മഞ്ജുവാര്യര്‍ പദ്ധതിയുടെ ഭാഗമായതായി കഴിഞ്ഞദിവസം ടിഎന്‍ പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.