തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ കണ്ണന്താനം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബുധനാഴ്ച വൈകീട്ടോടെയാണ് കോവിഡ് പോസിറ്റീവാണെന്ന വിവരം ഡോക്ടര്‍ അറിയിച്ചത് എന്ന് കണ്ണന്താനം പറഞ്ഞു.
ഭാര്യ ഷീലക്കും മകന് ആകാശിനും നെഗറ്റീവാണ്. ചെറിയ അസ്വസ്ഥത തോന്നി പരിശോധന നടത്തുകയായിരുന്നു. അടുത്ത 14 ദിവസം സ്വീകരണ മുറിയും കിടപ്പുമുറിയുമുള്ള ലോകത്ത് ലാപ്ടോപ്പിന് മുന്നിലായിരിക്കും. അനേകം ജോലികള്‍ ചെയ്ത് തീര്‍ക്കാനുണ്ട്.
അടുത്ത ഒരാഴ്ചക്കുള്ളില്‍ ഐ.എ.എസ് ബാച്ച് മേറ്റ്സുമായി സഹകരിച്ച് ഞാന്‍ ചെയ്യുന്ന പുസ്തകം പൂര്‍ത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അത് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ രണ്ടു പുസ്തകങ്ങള്‍കൂടി പണിപ്പുരയിലുണ്ട്. ഒന്ന് മോട്ടിവേഷണലാണ്. മറ്റൊന്ന് ഫിക്ഷനും.
എന്റെ നായകളോടും പൂച്ചകളോടുമൊത്തുള്ള കളികളും പക്ഷികള്‍ക്ക് തീറ്റകൊടുക്കുന്നതും പച്ചക്കറികള്‍ വളരുന്നത് കാണുന്നതും എനിക്ക് മിസ് ചെയ്യും. പേടിക്കാനൊന്നുമില്ല പ്രാര്‍ഥിക്കുക കണ്ണന്താനം ഫേസ്ബുക്കില്‍ കുറിച്ചു.