ദുബായ്: ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളില്‍ നിന്നും യുഎഇയിലേക്കുള്ള യാത്ര വിലക്ക് തുടരുമെന്നും, മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ സര്‍വീസ് ഉണ്ടാവില്ലെന്നും യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു .
ജൂലൈ 25വരെ സര്‍വീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സും, ജൂലൈ 31 വരെ സര്‍വീസില്ലെന്ന് ഇത്തിഹാദ് എയര്‍ലൈന്‍സും വ്യക്തമാക്കി.
യാത്രക്കാര്‍ക്ക് ആദ്യം വിലക്കേര്‍പ്പെടുത്തിയത് ഏപ്രില്‍ 24 ശനിയാഴ്ച മുതല്‍ പത്ത് ദിവസത്തേക്കാണ്, പിന്നീട് അത് മേയ് 14 വരെ നീട്ടി. നിലവില്‍ മൂന്ന് മാസത്തോളമായി വിലക്ക് തുടരുന്നത് ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം വ്യാപിച്ചതോടെയാണ് .



