അര്‍ജുന്‍ ആയങ്കി ഉള്‍പ്പെട്ട സ്വര്‍ണക്കവര്‍ച്ചാ സിന്‍ഡിക്കേറ്റിന്റെ ബുദ്ധികേന്ദ്രം ദുബായില്‍ ആണെന്നു സ്ഥിരീകരിച്ചു. തിരുവനന്തപുരം വിമാനത്താവളം മുതല്‍ കണ്ണൂര്‍ വിമാനത്താവളം വരെ അത് നീണ്ടു നിവര്‍ന്നു കിടക്കുന്നു. ശ്രീലങ്കന്‍ വിമാനത്താവളവും ദുബായ് വിമാനത്താവളവുമായി നീളുന്നു ഈ സ്വര്‍ണ്ണക്കടത്തു സംഘത്തിന്റെ അധോലോക പ്രവര്‍ത്തനങ്ങള്‍.
വിശ്വാസ്യത എന്നൊന്ന് ഈ സംഘങ്ങള്‍ക്കിടയില്‍ ഇല്ല. സ്വര്‍ണക്കടത്തുകാരും ഗുണ്ടകളും പരസ്പരം പിന്തുടര്‍ന്ന് കോഴിക്കോട് രാമനാട്ടുകരയില്‍ 5 പേര്‍ മരിക്കാനിടയായതാണ് സ്വര്‍ണക്കടത്തിനും കവര്‍ച്ചയ്ക്കും പിന്നിലെ കള്ളി വെളിച്ചത്തു കൊണ്ടുവന്നത്. വിദേശത്തുനിന്നു സ്വര്‍ണം വാങ്ങി കാരിയര്‍മാരെ ഉപയോഗിച്ച് ഇന്ത്യയിലേക്കു കടത്തുന്ന സംഘങ്ങള്‍ക്കും ഇതു തട്ടിയെടുക്കുന്നവര്‍ക്കും ഇടയില്‍ ഏജന്റുമാരാണ് പലപ്പോഴും നിര്‍ണായക കളിക്കാരായി മാറുന്നത്.22 തവണ ഇവര്‍ സ്വര്‍ണം കവര്‍ന്നതായാണ് നിഗമനമെങ്കിലും കൂടുതല്‍ തവണ കവര്‍ച്ചയ്ക്ക് ഇരകളായ കൊടുവള്ളി സംഘം പറയുന്നത് 25 തവണ കവര്‍ച്ച ചെയ്യപ്പെട്ടതായാണ്.
അര്‍ജുന്‍ ആയങ്കി ഉള്‍പ്പെട്ട സ്വര്‍ണക്കവര്‍ച്ചാ സിന്‍ഡിക്കേറ്റിന്റെ ബുദ്ധികേന്ദ്രം ദുബായില്‍ ആണെന്നു സ്ഥിരീകരിച്ചു



