കൊച്ചി : ഇടതുപക്ഷ പാര്‍ട്ടിയെ രൂക്ഷമായി വിമശിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഡിവൈഎഫ്‌ഐ വിദൂഷക സംഘമാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും പാര്‍ട്ടിയുടെ ക്രിമിനല്‍ സംഘമാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

നേരത്തെ പാര്‍ട്ടി പുറത്താക്കിയ അര്‍ജുന്‍ ആയങ്കിക്ക് വേണ്ടി എന്തിനാണ് സിപിഎം ജില്ലാ സെക്രട്ടറി പല പ്രാവശ്യം പത്രസമ്മേളനം നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഡിവൈഎഫ്‌ഐയുടെ ഏക ജോലി പാര്‍ട്ടി എന്ത് തെറ്റ് ചെയ്താലും അതിനെ ന്യായീകരണ ക്യാപ്‌സൂളിറക്കുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.