അരുണ്‍ വിജയുടെ വരാനിരിക്കുന്ന ബോക്സര്‍ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നാണ്. നടനും എറ്റ്സെറ്റെറ എന്റര്‍ടൈന്‍മെന്റും (പ്രൊഡക്ഷന്‍ ഹൗസ്) കഴിഞ്ഞ വര്‍ഷം ജൂലൈ 5 നാണ് ചിത്രം പ്രഖ്യാപിച്ചത്. എന്നിരുന്നാലും, വിവിധ കാരണങ്ങളാല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ജൂണ്‍ 24 നാണ് നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ വില്ലനെ അവതരിപ്പിച്ചത്. നിര്‍മ്മാതാവ് മതിയലഗന്‍ ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മതിയലഗന്റെ ആദ്യ ലുക് പോസ്റ്ററും അവര്‍ പുറത്തുവിട്ടു. മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മതിയലഗന്‍ മാസങ്ങളോളം കഠിനാധ്വാനം ചെയ്യുകയും ചിത്രത്തിലെ അഭിനയത്തിന് പ്രൊഫഷണല്‍ പരിശീലനം നേടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. അതുപോലെ, അരുണ്‍ വിജയ് പ്രൊഫഷണല്‍ ബോക്സിംഗ് പാഠങ്ങളും പഠിച്ചു.