ശബരിമലയില്‍ വിതരണം ചെയ്യുന്ന അരവണയില്‍ ഉപയോഗിക്കുന്ന ഏലയ്ക്കയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന് തിരുവനന്തപുരത്തെ ഭക്ഷ്യ സുരക്ഷാ ലബോറട്ടിറിയുടെ പരിശോധനാറിപ്പോര്‍ട്ട് . ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ട് നാളെ കോടതി പരിശോധിക്കും. അരവണ കീടനാശിനിയുടെ അംശം അടങ്ങിയ ഭക്ഷണ പദാര്‍ത്ഥമാണെന്നാണ് റിപ്പോര്‍ട്ടിലുളളത്. സുരക്ഷിതമല്ലാത്ത ഏലയ്ക്കയാണ് അരവണയില്‍ ഉപയോഗിക്കുന്നത്.

അരവണയില്‍ ഉപയോഗിക്കുന്ന ഏലക്കയില്‍ അനുവദനീയമായതിലും അധികം കീടനാശിനി ചേര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതോടൊപ്പം ഗുണനിലവാരമില്ലാത്ത ഏലക്കയാണ് ഇതിന് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.