അമേരിക്കയില്‍ സൗത്ത് ജേഴ്സിയിലും ഒഹിയോയിലും നടന്ന വെടിവയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സൗത്ത് ജേഴ്സിയിലെ ഒരു വീട്ടില്‍ പാര്‍ട്ടിയ്ക്കിടെയാണ് വെടിവയ്പ്പ് നടന്നത്.
രണ്ട് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. അതേസമയം, ഒഹിയോയിലിലെ ബാറില്‍ നടന്ന വെടിവയ്പ്പില്‍ മൂന്ന് പേരാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തിവിട്ടിട്ടില്ല. പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.
അമേരിക്കയില്‍ രണ്ടിടങ്ങളില്‍ വെടിവയ്പ്: അഞ്ച് മരണം



