വാഷിങ്ടണ്‍ : ലോകത്ത് ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നു. ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 68,44,000 കവിഞ്ഞു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 68,44,222 ആയി.
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ വൈറസ് ബാധിച്ച് 3,98,129 പേരാണ് മരിച്ചത്. ചികില്‍സയിലുള്ളവരില്‍ 53,613 പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.
കോവിഡ് രോഗവ്യാപനത്തില്‍ അമേരിക്കയില്‍ സ്ഥിതി ഏറ്റവും രൂക്ഷമായി തുടരുകയാണ് . യുഎസില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 19,65,708 ആയി. മരിച്ചവരുടെ എണ്ണം 1,11,390 ആണ്. 24 മണിക്കൂറിനിടെ അമേരിക്കയില്‍ 970 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.രോഗബാധയില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 6,46,006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 35,047 പേര്‍ മരിച്ചു.
മൂന്നാമതുള്ള റഷ്യയില്‍ ഇതുവരെ 4,49,834 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. മരണം 5528. സ്‌പെയിനില്‍ 2,88,058 പേര്‍ക്ക് രോഗബാധയും, 27,134 മരണവും റിപ്പോര്‍ട്ട് ചെയ്തു. അഞ്ചാമതുള്ള ബ്രിട്ടനില്‍ കോവിഡ് ബാധിതരുടെ എണ്ണം 2,83,311 ആണ്. മരിച്ചവരുടെ എണ്ണം 40,261 ആണ്.