പി.പി. ചെറിയാന്‍

അമേരിക്കയിലെ ഏഷ്യന്‍ വംശജരുടെ ചരിത്രം കൂടി സ്‌ക്കൂള്‍ പാഠപദ്ധയില്‍ ഉള്‍പ്പെടുത്താന്‍ ഇല്ലിനോയ് സംസ്ഥാനം തീരുമാനിച്ചു. ഉത്തരവില്‍ ഇല്ലിനോയ് ഗവര്‍ണര്‍ ഒപ്പുവച്ചതോടെ ഏഷ്യന്‍ അമേരിക്കന്‍ ചരിത്രം പഠിപ്പിക്കുന്ന ആദ്യ സംസ്ഥാനം എന്ന സ്ഥാനത്തിന് ചിക്കാഗോ തലസ്ഥാനമായ ഇല്ലിനോയ് അര്‍ഹത നേടി. യുഎസ് ചരിത്രത്തില്‍ ഏഷ്യന്‍ അമേരിക്കക്കാരുടെ സംഭാവനകളെക്കുറിച്ച്‌ കുട്ടികളെ ബോധവത്കരിക്കുന്നത് തെറ്റുകളുടെ വ്യാപനത്തെയും വിവേചനത്തെയും തടയാനും ഇത് സഹായിക്കുമെന്ന് ഗവര്‍ണര്‍ ജെ. ബി പ്രിറ്റ്സക്കര്‍ പറഞ്ഞു.

ഇത്തരത്തിലുള്ള ബില്ല് സ്റ്റേറ്റ് സെനറ്റില്‍ അവതരിപ്പിച്ചു പാസ്സാക്കിയെടുക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് ഇല്ലിനോയ് സംസ്ഥാനത്തെ ആദ്യ ഇന്ത്യന്‍ വംശജനായ സെനറ്റര്‍ വില്ലി വാലന്‍ പറഞ്ഞു. രാം വില്ലവാലന്‍, സംസ്ഥാന പ്രതിനിധി ജനിഫര്‍ ഗര്‍ഷോവിറ്റ്സ് എന്നിവരാണ് ഏഷ്യന്‍ അമേരിക്കന്‍സ് അഡ്വാന്‍സിങ് ജസ്റ്റിസുമായി സഹകരിച്ചു ബില്ലിനു രൂപം നല്‍കിയത്. ഇവരോടൊപ്പം ഇല്ലിനോയിലെ 35 സംഘടനകളും ഒന്നിച്ചിരുന്നു. 2022- 23 സ്‌കൂള്‍ വര്‍ഷത്തില്‍ പുതിയ ബില്ല് പ്രാബല്യത്തില്‍ വരും.

ഏഷ്യന്‍ അമേരിക്കന്‍സ് അഡ്വാന്‍സിംഗ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ 2020 ന്റെ തുടക്കം മുതല്‍ ബില്ലിനായി ശ്രമം നടത്തിയിരുന്നു. മാര്‍ച്ചില്‍ അറ്റ്‌ലാന്റ പ്രദേശത്ത് ഏഷ്യന്‍ സ്ത്രീകള്‍ക്കെതിരായ മാരകമായ ആക്രമണം ഉണ്ടായതോടെ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച സംസ്ഥാന നിയമസഭയില്‍ വേഗത്തിലായി.

പൗരാവകാശങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഏഷ്യന്‍-അമേരിക്കക്കാര്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചും കല, ശാസ്ത്രം, രാജ്യത്തിന്റെ സാമ്ബത്തിക, സാംസ്‌കാരിക വികസനം എന്നിവയ്ക്കുള്ള സംഭാവനകളെക്കുറിച്ചും പഠിപ്പിക്കണം.കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ഇല്ലിനോയിസിലെ ഹൈസ്‌കൂള്‍ വഴി ഒരു ലക്ഷത്തിലധികം ഏഷ്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബില്‍ ഗുണം ചെയ്യുമെന്ന്.

വളരെയധികം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കമ്മ്യൂണിറ്റികളുടെ സംഭാവനകളെക്കുറിച്ചോ കുടുംബങ്ങളുടെ കുടിയേറ്റ കഥകളെക്കുറിച്ചോ അറിയാന്‍ അവസരം ലഭിക്കുന്നില്ല, ഇതിന് അവസാനം കുറിക്കാന്‍ പുതിയ നിയമം സഹായിക്കും. ചിക്കാഗോയിലെ ഏഷ്യന്‍ അമേരിക്കന്‍സ് അഡ്വാന്‍സിംഗ് ജസ്റ്റിസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗ്രേസ് പൈ പറഞ്ഞു