അമിത ആത്മവിശ്വാസം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് ബാധിച്ച് മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുന്നു. പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത രാഷ്ട്രീയ പ്രവർത്തകർക്ക് അടക്കം രോഗം സ്ഥിരീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 20 പേർ കൊവിഡ് ബാധിച്ച് മരിച്ചു. സമ്പർക്കത്തിലൂടെ 4424 പേർക്കാണ് രോഗബാധ. ഉറവിടം അറിയാത്ത 640 കേസുകൾ ഉണ്ട്. 99 ആരോഗ്യ പ്രവർത്തകർക്കും രോഗം. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ജില്ല തിരിച്ചുള്ള കണക്ക് അനുസരിച്ച് തിരുവനന്തപുരം- 852, എറണാകുളം- 624, മലപ്പുറം- 512, കോഴിക്കോട്- 504, കൊല്ലം- 503, ആലപ്പുഴ- 501, തൃശൂർ- 478, കണ്ണൂർ- 365, പാലക്കാട്- 278, കോട്ടയം- 262, പത്തനംതിട്ട- 223, കാസർഗോഡ്- 136, ഇടുക്കി- 79, വയനാട്- 59 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2951 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം- 321, കൊല്ലം- 152, പത്തനംതിട്ട- 127, ആലപ്പുഴ- 167, കോട്ടയം- 275, ഇടുക്കി- 55, എറണാകുളം- 254, തൃശൂർ- 180, പാലക്കാട്- 150, മലപ്പുറം- 372, കോഴിക്കോട്- 427, വയനാട്- 27, കണ്ണൂർ- 142, കാസർഗോഡ്- 302 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 42,786 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,04,682 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.