ചലച്ചിത്ര നടി ശാരദാ നായര്‍ (92) അന്തരിച്ചു. കന്മദം എന്ന മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ ചിത്രത്തില്‍ ചെയ്ത അമ്മൂമ്മ വേഷത്തിലൂടെ ശ്രദ്ധേയയായ താരമാണ്. ജയറാം നായകനായ പട്ടാഭിഷേകത്തിലെ അമ്മൂമ്മ കഥാപാത്രവും മികച്ചതായിരുന്നു. പേരൂര്‍ മൂപ്പില്‍ മഠത്തിലെ ശാരദാ നായര്‍ തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ്.

1998ല്‍ ലോഹിതദാസിന്റെ സംവിധാനത്തില്‍ ഇറങ്ങിയ ചിത്രമായിരുന്ന കന്മദം. സിനിമയില്‍ മഞ്ജു വാര്യരുടെ മുത്തശ്ശിയായി ആയിരുന്നു ശാരദ വേഷമിട്ടത്. കൂടാതെ 1999ല്‍ അനില്‍ ബാബുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പട്ടാഭിഷേകത്തില്‍ മോഹിനിയുടെ മുത്തശ്ശിയായും വേഷമിട്ടു.