വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ അബു സലിം പ്രധാനവേഷത്തിലെത്തുന്ന ഹ്രസ്വചിത്രം ‘ദ് ഷോക്കി’ന് ആശംസകളുമായി രാഹുല്‍ ഗാന്ധി. കവളപ്പാറ ഉരുള്‍പ്പൊട്ടലിനെ ആസ്പദമാക്കി ഒരുക്കുന്ന ഷോക്കിന്റെ ടീസര്‍ കണ്ട ശേഷമായിരുന്നു അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ച് അദ്ദേഹം ട്വിറ്ററില്‍ കുറിപ്പ് പങ്കുവച്ചത്
‘പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ‘ ദ ഷോക്ക്’ എന്ന ഹ്രസ്വചിത്രത്തിന്റെ ടീസര്‍ കണ്ടു. ശ്രീ അബു സലീമിനും സംവിധായകന് ശ്രീ ശരത് ചന്ദ്രന് വയനാടിനും നിര്‍മാതാക്കളായ ശ്രീ ടി.കെ മുനീറിനും എ.പി റഷീദിനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍….’-രാഹുല്‍ ഗാന്ധി കുറിച്ചു.