അ​ഫ്ഗാ​നി​ലെ സ്ത്രീകളെയോര്‍ത്ത് ആ​ശ​ങ്ക​യു​ണ്ടെ​ന്ന് മ​ലാ​ല യൂ​സ​ഫ്‌​സാ​യി.താ​ലി​ബാ​ന്‍ കാ​ബൂ​ളും പി​ടി​ച്ചെ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് മ​ലാ​ല​ പ്രതികരണവുമായി രംഗത്തെത്തിയത്.ട്വിറ്ററിലൂടെയാണ്​ പ്രതികരണം.

താലിബാന്‍ അഫ്​ഗാനിസ്​താന്‍റെ നിയന്ത്രണമേറ്റെടുത്തുവെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണ്​. സ്​ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, മനുഷ്യാവകാശത്തിനായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകര്‍ എന്നിവരുടെ സ്ഥിതിയില്‍ ആശങ്കയുണ്ട്​. ആഗോള, പ്രാദേശിക ശക്​തികള്‍ വെടിനിര്‍ത്തലിനായി ഇടപെടണം. മാനുഷികമായ സഹായങ്ങള്‍ അഫ്​ഗാന്‍ ജനതക്ക്​ ഒരുക്കണം. അഭയാര്‍ഥികളെ സംരക്ഷിക്കണമെന്നും മലാല ആവശ്യപ്പെട്ടു.