- ജോസഫ് ഇടിക്കുള
ന്യൂജേഴ്സി : കേരളാ അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ മുൻ പ്രസിഡന്റും ഫോമയുടെ സ്ഥാപക സെക്രട്ടറിയുമായ അനിയൻ ജോർജിനെ ഫോമയുടെ 2020 പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തു, കാൻജ് പ്രസിഡന്റ് ദീപ്തി നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗമാണ് അനിയൻ ജോർജിനെ 2020 ഫോമാ പ്രസിഡന്റ് സ്ഥാനാർഥിയായി നോമിനേറ്റ് ചെയ്തത്, ഫോമായുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കടന്നുവരുവാൻ ഏറ്റവും യോഗ്യനായ വ്യക്തിയാണ് അനിയൻ ജോർജ് എന്ന് കാൻജ് സെക്രട്ടറി ബൈജു വർഗീസ് അഭിപ്രായപ്പെട്ടു,
അനേകം തവണ കേരളാ അസ്സോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു കഴിവ് തെളിയിച്ച വ്യക്തിയാണ് അനിയൻ ജോർജ്, കൂടാതെ അദ്ദേഹം കാൻജ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്,
വളരെ അഭിമാനത്തോടെയാണ് ഫോമായുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് അനിയൻ ജോർജിനെ നാമനിർദേശം ചെയ്യുന്നത് എന്ന് ഫോമായുടെ മുൻ ജനറൽ സെക്രട്ടറിയും കാൻജ് ട്രസ്റ്റി ബോർഡ് മെമ്പറുമായ ജിബി തോമസ് മോളൊപ്പറമ്പിൽ അഭിപ്രായപ്പെട്ടു. പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകനും അമേരിക്കയിൽ വിവിധ രംഗങ്ങളിൽ നിറസാന്നിധ്യവുമായ അനിയൻ ജോർജ് അമേരിക്കൻ മലയാളികൾക്ക് സുപരിചിതനാണ്,