വാഷിങ്ടണ്‍: അത്യാധുനിക എഫ്-16 ജെറ്റ് വിമാനങ്ങള്‍ കൈമാറുന്ന കരാറില്‍ അമേരിക്കയും തായ് വാനും ഒപ്പുവെച്ചു. ചൈനയുമായുള്ള നയതന്ത്ര സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് 66 ജെറ്റ് വിമാനങ്ങള്‍ തായ് വാന് കൈമാറാന്‍ ട്രംപ് സര്‍ക്കാര്‍ കരാറായത്.
യു.എസ് കമ്ബനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പറേഷനാണ് എഫ്-16 ജെറ്റ് വിമാനങ്ങള്‍ നിര്‍മ്മിക്കുന്നത്. കരാര്‍ പ്രകാരമുള്ള വിമാനങ്ങളുടെ കൈമാറ്റം 2026ല്‍ പൂര്‍ത്തിയാകും. 1992ലാണ് അത്യാധുനിക യുദ്ധ വിമാനം ആദ്യമായി തായ് വാന് കൈമാറുന്നത്.
തായ് വാന് ജെറ്റ് വിമാനങ്ങള്‍ കൈമാറരുതെന്നും അത്യാധുനിക ആയുധങ്ങള്‍ നല്‍കുന്നതും സൈനിക ധാരണാപത്രങ്ങളില്‍ ഏര്‍പ്പെടുന്നതും നിര്‍ത്തണമെന്നും അമേരിക്കന്‍ ഭരണകൂടത്തോട് ചൈനീസ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ വര്‍ഷം ആവശ്യപ്പെട്ടിരുന്നു.