ലണ്ടന്‍: വോള്‍വ്​സിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക്​ തുരത്തി ലിവര്‍പൂള്‍ ആനന്ദനടനമാടിയ മത്സരത്തില്‍ ത​െന്‍റ പേരില്‍ പുതുറെക്കോര്‍ഡ്​ ചേര്‍ത്ത്​ മുഹമ്മദ്​ സലാഹ്​. വോള്‍വ്​സിനെതിരെ നേടിയ രണ്ടുഗോളുകളോടെ പ്രീമിയര്‍ ലീഗിലെ ക്രിസ്​റ്റ്യാനോ റൊണാള്‍ഡോയുടെ 84 ഗോളുകളെന്ന നേട്ടത്തിനൊപ്പം സലാഹെത്തി. ഇത്രയും ഗോളടിക്കാന്‍ ക്രിസ്​റ്റ്യാനോയേക്കാള്‍ 66 മത്സരങ്ങള്‍ കുറച്ചേ സലാഹിന്​​ വേണ്ടി വന്നുള്ളൂ. റൊണാള്‍ഡോ 196 മത്സരങ്ങളില്‍ നിന്നാണ്​ 84ഗോളുകള്‍ നേടിയതെങ്കില്‍ 131 മത്സരങ്ങളില്‍ നിന്നാണ്​ സലാഹി​െന്‍റ നേട്ടം.

സലാഹി​െന്‍റ ഗോളുകളില്‍ രണ്ടെണ്ണം ചെല്‍സിക്കുവേണ്ടിയും ബാക്കിയുള്ളവ ലിവര്‍പൂളിന്​ വേണ്ടിയുമാണ്​. 2017ല്‍ എ.എസ്​ റോമയില്‍ നിന്നും ലിവര്‍പൂളിലെത്തിയ ഈജിപ്​ഷ്യന്‍ താരം പോയ സീസണുകളിലെ മിന്നും ഫോം ഈ വര്‍ഷവും തുടരുകയാണ്​. സീസണില്‍ ഒന്‍പത്​ മത്സരങ്ങളില്‍ കളത്തിലിറങ്ങിയ സലാഹ്​ 10ഗോളുകള്‍ ഇതിനോടകം നേടിക്കഴിഞ്ഞു.

2003 മുതല്‍ 2009 വരെ അലക്​സ്​ ഫെര്‍ഗൂസണ്​ കീഴില്‍ മാഞ്ചസ്​റ്റര്‍ യുനൈറ്റഡില്‍ പന്തുതട്ടിയ ക്രിസ്​റ്റ്യാനോ 2009ല്‍ റയല്‍ മാഡ്രിഡിലേക്ക്​ ചേക്കേറുകയായിരുന്നു.