സംസ്ഥാനത്തുനിന്നും മടങ്ങാന്‍ തയ്യാറാകുന്ന അതിഥിത്തൊഴിലാളികള്‍ക്കായി സംസ്ഥാനം ട്രെയിനുകളുടെ പട്ടിക തയ്യാറാക്കി. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ലേബര്‍ കമീഷണര്‍ പ്രണബ് ജ്യോതിനാഥാണ് പട്ടിക തയ്യാറാക്കിയത്.ജൂണ്‍ നാല്, ആറ്, ഏഴ്, എട്ട് തീയതികളില്‍ എറണാകുളത്തുനിന്നും ജൂണ്‍ അഞ്ചിന് ആലുവയില്‍നിന്നും ബംഗാളിലേക്ക് ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. ജൂണ്‍ മൂന്നിന് യുപിയിലെ ലഖ്നൗവിലേക്ക് തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്ന ട്രെയിന് കൊല്ലത്തും എറണാകുളത്തും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. എറണാകുളത്തുനിന്നും ഒഡിഷയിലേക്കും ഇന്ന് ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കും. ജൂണ്‍ നാലിന് എറണാകുളത്തുനിന്നും ഒഡിഷയിലേക്ക് ട്രെയിന്‍ പുറപ്പെടും. എറണാകുളത്തുനിന്നും പാലക്കാട് സ്റ്റോപ്പോടുകൂടി അന്നു തന്നെ ജാര്‍ഖണ്ഡിലേക്കും ട്രെയിന്‍ പുറപ്പെടും. ജൂണ്‍ അഞ്ചിന് എറണാകുളത്തുനിന്നും ഒഡിഷയിലേക്ക് പുറപ്പെടുന്ന ട്രെയിന് ആലപ്പുഴയിലും സ്റ്റോപ്പുണ്ട്. ജൂണ്‍ ആറിനും പത്തിനും എറണാകുളത്തുനിന്നും അസമിലേക്കും ട്രെയിന്‍ സര്‍വീസ് നടത്തും. ജൂണ്‍ അഞ്ച്, ഏഴ്, എട്ട്, ഒമ്ബത്, പത്ത് തീയതികളില്‍ കോട്ടയത്തുനിന്നും ബംഗാളിലേക്കും ജൂണ്‍ ആറിന് ഒഡിഷയിലേക്കും കോട്ടയത്തുനിന്നും ട്രെയിന്‍ സര്‍വീസ് നടത്തും.