ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ലോക്ഡൗണ്‍ ഇളവുകളുടെ അഞ്ചാം ഘട്ടം പ്രഖ്യാപിച്ചു. സ്കൂളുകള്‍ക്കും കോളജുകള്‍ക്കും ഒക്ടോബര്‍ 15 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും വിദ്യാര്‍ഥികളെ സ്കൂളുകളില്‍ ഹാജരാകാന്‍ നിര്‍ബന്ധിക്കരുതെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.
സിനിമ തിയറ്ററുകള്‍, മള്‍ട്ടിപ്ലക്സുകള്‍, എക്സിബിഷന് ഹാളുകള്‍, പാര്‍ക്കുകള്‍ എന്നിവയും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇവിടത്തെ സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കും. ഒക്ടോബര്‍ 15 മുതലാവും ഇളവുകള്‍ പ്രാബല്യത്തില്‍ വരിക.